ഹൃദ്രോഗിയുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു
text_fieldsമാനന്തവാടി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി രോഗി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇതിനിടയിൽ രോഗി മരിച്ചു. വാളാട് കാട്ടിമൂല ആറോല വളവനാട്ട് അഗസ്റ്റ്യൻ (കുഞ്ഞ് -60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് മകൻ ഉൾപ്പെടെയുള്ളവർ ജില്ല ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുവരുന്നതിനിടെ കണിയാരത്തുെവച്ച് കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ മറ്റുള്ളവർക്ക് പരിക്കില്ല. മറ്റൊരു വാഹനത്തിൽ അഗസ്റ്റ്യനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റീന. മക്കൾ: സെബിൻ, അലീന. മരുമകൻ: ഷെൽജു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.