വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsകൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് കുരുവട്ടൂർ കോണോട്ട് മദ്റസക്ക് സമീപം ഗ്രേസ് വില്ലയിൽ രജിത്കുമാർ ഫിലിപ്സ് (60) ആണ് മരിച്ചത്. ദേശീയപാത പൊയിൽക്കാവിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം. ലോറി ബൈക്കിൽ ഇടിച്ചപ്പോൾ ഇദ്ദേഹം റോഡിലേക്കു തെറിച്ചുവീണു. ഈ സമയം പിറകെ വന്ന സ്വകാര്യ ബസ് ലോറിയിൽ ഇടിക്കുകയും മുന്നോട്ടു നീങ്ങിയ ലോറിക്കിടയിൽ പെടുകയുമായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മോളി കുര്യൻ. മക്കൾ: ഷാരോൺ ഫിലിപ്സ്, അനിഷ ഫിലിപ്സ്. മരുമകൻ: റോജി. സഹോദരങ്ങൾ: അജിത്കുമാർ, ലത, ഗീത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.