വാഹനാപകടത്തിൽ പരിക്കേറ്റ മുൻ കോർപറേഷൻ കൗൺസിലർ മരിച്ചു
text_fieldsകോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ കോർപറേഷൻ കൗൺസിലറും ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പാലാഴി കാട്ടുകുളങ്ങര പി.വി. അബ്ദുൽ കബീർ (60) മരിച്ചു. ബുധനാഴ്ച രാവിലെ 11ഓടെ റെഡ് േക്രാസ് റോഡിൽ ടാഗോർ ഹാളിന് സമീപം സുഹൃത്തിെൻറ ബൈക്കിൽ വരവേ ബീച്ച് ഭാഗത്തേക്ക് പോയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തെറിച്ചു വീണു. ബൈക്കോടിച്ച സുഹൃത്ത് പാലാഴി കാട്ടുകുളങ്ങര നൗഷാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 1995ലാണ് കൗൺസിലറായിരുന്നത്. കോഴിക്കോട് കോർപറേഷൻ ശുചീകരണ തൊഴിലാളി സംഘടനയുടെ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറിയാണ്. മുൻ നഗരസഭ കൗൺസിലർ സക്കരിയ പി. ഹുസൈൻ സഹോദരനാണ്. മാതാവ്: കോഴിക്കോടൻ വീട്ടിൽ അയിഷാബി. ഭാര്യ: ഷമീന. മകൾ: ഫാത്തിമ ഹെന്ന. മറ്റ് സഹോദരങ്ങൾ: തസ്തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർ ബാനു, നജ്മ, ഷഫിയ, ഷാഹിദ, ജംഷിദ. മൃതദേഹം ശനിയാഴ്ച 12 മണി മുതൽ 12.30 വരെ ഡി.സി.സി ഹാളിൽ പൊതുദർശനത്തിന് െവക്കും. കാട്ടുകുളങ്ങരയിലെ വീട്ടിൽ എത്തിച്ചശേഷം ഖബറടക്കം ഉച്ചക്ക് രണ്ടുമണിക്ക് പാലാഴി പള്ളി ഖബറിസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.