താമരശേരി ചുരത്തിൽ വാഹനാപകടം, ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
text_fieldsവൈത്തിരി: താമരശേരി ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുവള്ളി രാരോത്ത് ചാലിൽ റംഷിദ് (30) ആണ് മരിച്ചത്. പരിക്കേറ്റവരിൽ താമരശ്ശേരി സ്വദേശി ദിൽഷാദിനെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും കൊടുവള്ളി നെല്ലിക്കോത്തുപറമ്പത്ത് ഷൈബിൻ (30), പരപ്പൻപൊയിൽ ആശാരിക്കണ്ടിയിൽ റഷീദ് (34) എന്നിവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിൽഷാദിെൻറ പരിക്ക് സാരമുള്ളതാണ്. വെള്ളിയാഴ്ച വൈകിട്ട് ആറോടെ ചുരത്തിൽ ഒൻപതാം വളവിനു താഴെ ചരക്കുലോറിയുമായി കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്കു കയറി. പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരും മറ്റും ചേർന്നാണ് കാറിലുണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്. വിവരമറിഞ്ഞ് ലക്കിടിയിൽ പട്രോളിങ് നടത്തുന്ന വൈത്തിരി എസ്.ഐയും സംഘവും സ്ഥലത്തെത്തി ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ വെച്ചാണ് റംഷിദ് മരിച്ചത്. മേപ്പാടിയിലെ സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു അപകടത്തിൽപെട്ടവർ. ഖത്തറിലായിരുന്ന റംഷിദ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. പിതാവ്: നാസർ. മാതാവ്: ഖദീജ. സഹോദരി: റംസീന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.