സ്കൂട്ടറിൽ കാറിടിച്ച് ആധാരമെഴുത്തുകാരി മരിച്ചു
text_fieldsവേങ്ങേരി: സ്കൂട്ടറിൽ കാറിടിച്ച് ആധാരമെഴുത്തുകാരി മരിച്ചു. എടക്കാട് കീഴലത്ത് മധുസൂദനൻെറ ഭാര്യ പൊക്കിണാരി വിജയയാണ് (56) മരിച്ചത്. വെങ്ങളം -മലാപ്പറമ്പ് ബൈപാസിൽ മാളിക്കടവ് ജങ്ഷനിൽ വ്യാഴാഴ്ച ഉച്ചക്ക് 12 നാണ് അപകടം. ആധാരമെഴുത്തുമായി ബന്ധപ്പെട്ട് കക്കോടി രജിസ്ട്രാർ ഓഫിസിൽ വന്ന് തിരിച്ച് പോകവേ ജങ്ഷൻ മുറിച്ച് കടക്കുേമ്പാൾ വേങ്ങരിഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാറ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിതാവ്: പരേതനായ ഗംഗാധരൻ നായർ. മാതാവ്: രുഗ്മിണിയമ്മ. മക്കൾ: ഐശ്വര്യ (എം.ബി.എ വിദ്യാർഥിനി), ശ്രീലക്ഷ്മി (പി.ജി വിദ്യാർഥിനി). സഹോദരി: പരേതയായ കെ.എം. ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച 12ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.