സ്കൂട്ടറിൽ കാറിടിച്ച് കാലിക്കറ്റ് സർവകലാശാല റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsരാമനാട്ടുകര: സ്കൂട്ടറിൽ കാറിടിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാർ രാമനാട്ടുകര അശ്വതിയിൽ ടി.വി. അശോകൻ (72) മരിച്ചു. മലപ്പുറം ജില്ലയിലെ ദേശീയപാതയിൽ കാക്കഞ്ചേരി വളവിൽ ശനിയാഴ്ച ഉച്ചക്ക് 12നാണ് അപകടം. യൂനിവേഴ്സിറ്റി ഭാഗത്തുനിന്നും ഇടിമൂഴിക്കൽ ഭാഗത്തേക്ക് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൽ.ഐ.സി ഏരിയ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, കേരള ക്ഷേത്ര സംരക്ഷണ സമിതി പാലക്കൽ ശാഖ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: നന്ദിനി (റിട്ട. ഹെഡ്മിസ്ട്രസ് വെണ്ണായൂർ എ.യു.പി.ബി സ്കൂൾ ഐക്കരപ്പടി). മക്കൾ: ഡോ.അനൂപ് (അശ്വനി ഹെൽത്ത് കെയർ രാമനാട്ടുകര), നിധീഷ് (സോണൽ മാനേജർ സർജിക്കൽസ്), സുഭാഷ് (ഫ്ലവേഴ്സ് ടി.വി).മരുമക്കൾ: പ്രിയ (ഫറോക്ക് എച്ച്.എസ്.എസ്), ജിംലി (അസോസിയേറ്റഡ് പ്രഫ. ഷാഫി കോളജ്), ഹർഷ. സഹോദരങ്ങൾ: ടി.വി. ഉണ്ണികൃഷ്ണൻ, ടി.വി. ബാബുരാജ്, സതി. സംസ്കാരം ഞായറാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.