റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
text_fieldsപാലേരി: റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അരിക്കുളം പറമ്പത്ത് തച്ചൻ കാവ് മീത്തൽ വിലാസിനിയാണ് (55) മരിച്ചത്. നവംബർ 29ന് കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡിൽ കടിയങ്ങാട് പെട്രോൾ പമ്പിനു സമീപമാണ് അപകടം. കുടിവെള്ള പൈപ്പിനായി ഇവിടെ റോഡിനു കുറുകെ കുഴിയെടുത്തിരുന്നു. മണ്ണിട്ട് മൂടിയെങ്കിലും ടാറിങ് നടത്താത്തതു കൊണ്ട് കുഴിയായി. മകെൻറ കൂടെ ബൈക്കിൽ യാത്ര ചെയ്യവേ ബൈക്ക് ഈ കുഴിയിൽ മറിഞ്ഞാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. കുമാരനാണ് വിലാസിനിയുടെ ഭർത്താവ്. മക്കൾ: ദിവ്യ, രനീഷ്. മരുമകൻ: രാജേഷ് (കല്ലോട്). പിതാവ്: പരേതനായ ചോയ്യൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: നാരായണി, ഗോപാലൻ, സജിനി, പരേതനായ സുധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.