സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു
text_fieldsവടകര: സ്കൂട്ടറിൽനിന്ന് വീണ് തലക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അഴിയൂർ ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിന് സമീപത്തെ ഒതയോത്ത് പരവന്റവിട പ്രജിത (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. സ്കൂട്ടറിന് കുറുകെ പൂച്ച ചാടിയതിനെത്തുടർന്നാണ് അപകടം. മാഹിയിലും തലശ്ശേരിയിലും ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. കണ്ണുകൾ മെഡിക്കൽ കോളജ് നേത്ര ബാങ്കിന് ദാനം നൽകി. പരേതനായ കുഞ്ഞിപ്പുരയിൽ മുകുന്ദന്റെയും രേവതിയുടെയും മകളാണ്. ഭർത്താവ് : പ്രദീപൻ (ഓട്ടോ മെക്കാനിക്ക്). മകൻ: അശ്വന്ത്. സഹോദരൻ: പ്രശാന്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.