താമരശ്ശേരിയിൽ കാര്‍ സ്കൂട്ടറില്‍തട്ടി മതിലിലിടിച്ച് നാലു വയസ്സുകാരൻ മരിച്ചു
text_fieldsതാമരശ്ശേരി: ദേശീയ പാതയിൽ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറില്‍ തട്ടി മതിലിലിടിച്ച് നാലുവയസ്സുകാരൻ മരിച്ചു. കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് അപകടം. വയനാട് നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്താൻകുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ (4) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു (34), ഭാര്യ റീജ (30), റീജയുടെ മാതാവ് റീന (50), സ്കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരിക്കേറ്റു. കാറിൽ യാത്രചെയ്തവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാർ കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് പോകുമ്പോഴാണ് അപകടം. വട്ടക്കുണ്ട് പാലത്തിൽ അടുത്തിടെയായി അപകടങ്ങളേറെയാണ്. പാലം വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികൃതരുടെ അനാസ്ഥ കാരണം വളവു നിവർത്താനുള്ള നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.