ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsഫറോക്ക്: ഫറോക്ക് നഗരസഭ കാര്യാലയത്തിന് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സി.കെ. റോഡിൽ ഇരിയംപാടം ഫാത്തിമാസ് ഹൗസിൽ സലീമിന്റെ മകൻ ഫാരിസ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5.30നാണ് അപകടം. കൊണ്ടോട്ടിയിൽനിന്ന് ഫറോക്കിലേക്ക് വരുകയായിരുന്ന ഫ്രൻറ്സ് മിനി ബസും ഫറോക്കിൽനിന്നു രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്ത് ബുള്ളറ്റ് ഇടിച്ചു കയറി. റോഡിലേക്ക് തെറിച്ചുവീണ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. ഫറോക്കിലെ എ.പി പ്ലൈവുഡ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശനിയാഴ്ച രാമനാട്ടുകരയിൽ ഉദ്ഘാടനം ചെയ്ത എ.പി പ്ലൈവുഡ് ആൻഡ്, ഹാർഡ് വെയർ എന്ന പുതിയ ഷോറൂമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ചാലിയം ആശുപത്രിപ്പടിക്ക് സമീപം തറവാട് വീട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം ചാലിയം ജുമാ മസ്ജിദിൽ. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഫാസിൽ, ഫിദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.