കരുവാരകുണ്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്
text_fieldsഅപകടത്തിൽ മരിച്ച അബ്ദുൽ ബഷീർ
കരുവാരകുണ്ട്: പുൽവെട്ട വട്ടമലയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുൽ ബഷീർ(50) ആണ് മരിച്ചത്. ബഷീറിന്റെ മകൾ റിയക്ക് (15) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെ വട്ടമല കരിങ്കന്തോണിക്ക് സമീപമാണ് അപകടം.
ഇരുവരും മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു.വട്ടമലയിൽ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡോരത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു.
വിവരമറിഞ്ഞ് എത്തിയ ആളുകൾ ഏറെ നേരം ശ്രമിച്ചാണ് ഇരുവരെയും വാഹനത്തിലേക്കെടുത്തത്. പുന്നക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ബഷീർ മരിച്ചിരുന്നു. റിയയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വട്ടമലയിലെ ഈ അപകട വളവിൽ ഇതിന് മുമ്പും നിരവധി അപകടങ്ങളും മരണവും ഉണ്ടായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.