Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബു ഹദ്രിയ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കന്യാകുമാരി സ്വദേശികൾ മരിച്ചു
text_fieldsbookmark_border
സഹായ രാജ്, വാലൻപെറപ്
ജുബൈൽ: അബു ഹദ്രിയ ഹൈവേയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് കന്യാകുമാരി സ്വദേശികൾ മരിച്ചു. കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളാണ് ഇരുവരും. അപകടത്തിൽ ട്രക്ക് ഡ്രൈവർ സഹായ രാജ് സെൽവ ജബമലൈ (56), ഒപ്പമുണ്ടായിരുന്ന വാലൻപെറപ് രാജ് (27) എന്നിവരാണ് മരിച്ചത്.
പാകിസ്താൻ പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇയാൾക്ക് പരിക്കുകളൊന്നുമില്ല. സെൽവ ജബമലൈയുടെയും ഇന്നച്ചിയമ്മാളുവിന്റേയും മകനാണ് സഹായ രാജ്. ചന്ദ്രമതിയാണ് ഭാര്യ.
രാജ്-ജാക്വിലിൻ ദമ്പതികളുടെ മകനാണ് വാലൻപെറപ്. ഇരുവരുടെയും മൃതദേഹങ്ങൾ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.
Next Story

