Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2025 8:45 PM IST Updated On
date_range 22 Feb 2025 8:45 PM ISTഡ്രൈവർ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ
text_fieldsbookmark_border
കറ്റാനം (ആലപ്പുഴ): ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം കൊച്ചുവിള തെക്കതിൽ പരേതനായ അബ്ദുൽ അസീസിൻ്റെ മകൻ നിസാമുദീനാണ് ( 53) മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തുംമൂടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകീട്ട് കടുവിനാൽ ഭാഗത്തേക്ക് ഓട്ടം പോയതാണ്. രാത്രി വൈകിയും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ഷീജ. മകൻ: ആദിൽ മുഹമ്മദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story