Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅനാഥമായി മോർച്ചറിയിൽ...

അനാഥമായി മോർച്ചറിയിൽ കിടന്ന മൃതദേഹം തിരിച്ചറിഞ്ഞു; ബന്ധുക്കളെ കണ്ടെത്തി കെ.എം.സി.സി

text_fields
bookmark_border
അനാഥമായി മോർച്ചറിയിൽ കിടന്ന മൃതദേഹം തിരിച്ചറിഞ്ഞു; ബന്ധുക്കളെ കണ്ടെത്തി കെ.എം.സി.സി
cancel

റിയാദ്: സൗദി അറേബ്യയിലെത്തി ദിവസങ്ങൾക്കകം മരിച്ച ഉത്തർപ്രദേശ് ദിയോറിയ സ്വദേശി ഗുലാം മുസ്തഫയുടെ (35) മൃതദേഹം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറ ഇടപെടലിലൂടെ സംസ്കരിച്ചു. റിയാദിലെ നസീം മഖ്ബറയിലാണ് ഖബറടക്കം നടന്നത്.

കഴിഞ്ഞ ജൂലൈ 18-നാണ് ഗുലാം മുസ്തഫ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയത്. എന്നാൽ ജൂലൈ 21-ന് മരിക്കുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയച്ചു. അന്വേഷിച്ചെത്താൻ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതിനെ തുടർന്ന് മോർച്ചറി അധികൃതർ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു.

ജൂലൈ 30-ന് എംബസി ഈ വിഷയം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന് കൈമാറി. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടി​െൻറ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ പരേത​െൻറ നാട്ടിലെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞു.

വെൽഫെയർ വിങ്ങി​െൻറ നിരന്തര ശ്രമ ഫലമായി ആഗസ്​റ്റ്​ ആറിന് ഫോറൻസിക് റിപ്പോർട്ട് ലഭ്യമാവുകയും തുടർ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. നിയമപരമായ നടപടികൾ പൂർത്തിയായ ശേഷം അൽ രാജ്​ഹി പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരവും സംസ്കാര ശുശ്രൂഷകളും പൂർത്തിയാക്കി നസീം മഖ്ബറയിൽ ഖബറടക്കി.

കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടി​െൻറ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂർ, അബ്​ദുറഹ്​മാൻ ചേലമ്പ്ര, അനസ് പെരുവള്ളൂർ, ഹാഷിം കോട്ടക്കൽ, പരേത​െൻറ സുഹൃത്ത് അൻവർ എന്നിവരാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadGulf NewsRiyadhUP Native
News Summary - യു.പി സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
Next Story