Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിടെക് വിദ്യാർഥി പുഴയിൽ മരിച്ച നിലയിൽ; സമീപത്ത് ബാഗും കണ്ടെത്തി
text_fieldsbookmark_border
നിധിൻ
തൃശൂർ: കരുവന്നൂർ പുഴയിൽ ബി.ടെക് വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാപ്രാണം കുഴിക്കാട്ടുകോണം തേപറമ്പിൽ വീട്ടിൽ മനോജിന്റെ മകൻ നിധിൻ (20) ആണ് മരിച്ചത്. മാളയിലെ കോളജിൽ ബി.ടെക് വിദ്യാർഥിയായിരുന്നു.
കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്റർ പരിസരത്തു നിന്നാണ് നിധിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയുടെ സമീപത്തു നിന്ന് നിധിന്റെ ബാഗും ലഭിച്ചു.
പുഴയിൽ ചൂണ്ട ഇടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ ഉടൻ വാർഡ് കൗൺസിലറെയും കൗൺസിലർ പൊലീസിനെയും വിവരം അറിയിച്ചു.
തുടർന്ന് മൃതദേഹം കരക്ക് കയറ്റി. മൃതദ്ദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. പൊലീസ് അന്വേഷണം തുടങ്ങി.
Next Story

