Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻ പ്രവാസി വ്യാപാരി...

മുൻ പ്രവാസി വ്യാപാരി കെ.വി. മാത്യു നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി വ്യാപാരി കെ.വി. മാത്യു നാട്ടിൽ നിര്യാതനായി
cancel

റിയാദ്​/കോട്ടയം: റിയാദിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുൻ പ്രവാസി കെ.വി. മാത്യു (57) നാട്ടിൽ നിര്യാതനായി. കോട്ടയം വെച്ചൂർ സ്വദേശിയാണ്. റിയാദിലെ ബത്​ഹയിൽ ശീമാട്ടി ടെക്​സ്​റ്റയിൽസ് എന്ന പേരിലാണ് വ്യാപാര സ്ഥാപനം നടത്തിയിരുന്നത്.

ബത്​ഹ ​കോമേഴ്​സ്യൽ സെൻററിലാണ്​ സ്ഥാപനം പ്രവർത്തിച്ചിരുന്നത്​. വർഷങ്ങൾക്ക് മുന്നെയുണ്ടായ തീപിടിത്തത്തിൽ കട അടഞ്ഞതിനെ തുടർന്ന്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. സ്വദേശമായ വെച്ചൂരിൽ ‘മിന്നൂസ് ടെക്​സ്​റ്റയിൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

പരേതനായ വക്കച്ച​െൻറയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ജിജി മാത്യു, മക്കൾ: മെറീന, ആൽബിൻ (ഇരുവരും യു.കെയിലാണ്​), മരുമകൻ: അനൂപ്. വെച്ചൂർ കൊച്ചുപുത്തൻപുരയ്ക്കൽ (കാഞ്ഞിരക്കാട്ടുകരി) കുടുംബാംഗമാണ്. ചൊവ്വാഴ്ച വെച്ചൂർ സെൻറ്​ മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhBusinessmankottayam nativeFormer expatriatedeads
News Summary - Former expatriate businessman K.V. Mathew passed away in his hometown
Next Story