ഹെൽത്ത് ഇൻസ്‌പെക്ടർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ
text_fieldsസാന്ദ്ര സന്തോഷ്
തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ ഉപകേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാട് തിരുവാങ്കുളം ഇരുമ്പനം എയർപോർട്ട് റോഡ് ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്രയാണ് (29) മരിച്ചത്.
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മന്ദലാംകുന്ന് സബ് സെന്ററിലെ ഡോക്ടറുടെ പരിശോധനമുറിയിലെ ജനൽ കമ്പിയിലാണ് സാന്ദ്രയെ തൂങ്ങിയ നിലയിൽ കണ്ടത്. വിശേഷ ദിവസങ്ങളിലും പ്രത്യേക ക്യാമ്പുകൾ ഉള്ളപ്പോഴും മാത്രമാണ് ഈ സബ് സെന്റർ പ്രവർത്തിക്കാറുള്ളത്. ഇതോടനുബന്ധിച്ചുള്ള മുറിയിലായിരുന്നു സാന്ദ്രയും സഹപ്രവർത്തകയും താമസിച്ചിരുന്നത്. സഹപ്രവർത്തക വീട്ടിൽ പോയിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന ജീവനക്കാരുടെ യോഗത്തിൽ സാന്ദ്ര എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിവരമറിഞ്ഞ് സമീപത്തെ അംഗൻവാടി അധ്യാപിക അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിക്കുള്ളിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. സുഹൃത്തുമായി നവംബറിൽ സാന്ദ്രയുടെ രജിസ്റ്റർ വിവാഹം നിശ്ചയിച്ചിരുന്നു. മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തം ഇല്ലെന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

