ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മൻസിലിൽ ത്വാഹ അലിയാർ കുഞ്ഞ് (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 ഓടെ ഖദ്റയിൽ ബൈക്കിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ത്വാഹ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഖദ്റയിൽ വർഷങ്ങളായി അൽസഫ സൂപ്പർമാർക്കറ്റിന് സമീപം ചെറുകിട കച്ചവടം നടത്തിവന്നിരുന്ന ത്വാഹ ഖദ്റയിലെ പ്രവാസികൾക്ക് സുപരിചിതനാണ്.ഭാര്യ: സീനത്ത്. മകൻ ആഷിഖ് ഖാബൂറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. മകൾ ഫാത്തിമ യു.എസിൽ ഡെന്റൽ ഡോക്ടറാണ്. മരുമകൻ: ഷിബിലി. മസ്കത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി കൗല ഹോസ്പിറ്റലിൽനിന്ന് എംബാം ചെയ്ത മയ്യിത്ത് വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

