മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsകടയ്ക്കൽ: നെടുമങ്ങാട്നിന്ന് മോഷ്ടിച്ച ആംബുലൻസ് ചിതറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചിതറ-പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി.ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് മോഷണം പോയത്.
കെ.എം.വൈ.എഫ് കനിവ് പനവൂർ മേഖല കമ്മറ്റിയുടെ ആംബുലൻസാണിത്. ആശുപത്രിക്ക് മുന്നിൽ ഇരുന്ന ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് ആശുപത്രി സി.സി.ടി.വി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായി. ആശുപ്രതിക്ക് സമീപത്ത് മറ്റൊരു ബൈക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ടയർ പഞ്ചറായതിനെ തുടർന്നാണ് ആംബുലൻസ് ഉപേക്ഷിച്ച് മോഷ്ടാക്കൽ കടന്നത്. ചിതറ പൊലീസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉടമക്ക് വാഹനം കൈമാറി. ഉടമയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.