സൗദിയിലെ തബൂക്കിന് സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു
text_fieldsഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ്
റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ട് മരണം.
മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിെൻറ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞ് ഷെഫിൻ മുഹമ്മദിെൻറ റിയാദിലുള്ള പിതൃസഹോദരൻ ദുബയിലേക്ക് തിരിച്ചിട്ടുണ്ട്. മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ് സാദിഖ് അല്ലൂർ നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.