Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightറിയാദിൽ റസ്റ്റോറന്റ്...

റിയാദിൽ റസ്റ്റോറന്റ് ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
റിയാദിൽ റസ്റ്റോറന്റ് ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
cancel

റിയാദ്: റിയാദിലെ റസ്​റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റസ്​റ്റോറൻറിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മൊയ്തു പുലിക്കണ്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: താഹിറ, റഹ്​മത്ത്.

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡൻറ്​ അൻവർ വാരം എന്നിവരുടെ നേതൃത്വത്തിൽ ജാഫർ വീമ്പൂർ, വലീദ് ഖാൻ, മമ്പാട് ശറഫു തേഞ്ഞിപ്പലം, ബന്ധുവായ ഫൈസൽ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadRiyadhheart attckMalayali expatriate
News Summary - Malayali expatriate collapses and dies during work at a restaurant in Riyadh
Next Story