Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്.

ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്.

തോപ്പിൽ സലീമി​െൻറയും മെഹറുനിസ മഠത്തിലി​െൻറയും മകനാണ്. ഭാര്യ: റാബിയ (പുത്തൻ വീട്ടിൽ). മകൾ: ഐസാ മറിയം (മൂന്നര വയസ്​). മൃതദേഹം നിയമനടപടിക്രമങ്ങൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട് ക്ലാപ്പന ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate Malayali passes away due to heart attack in Saudi Arabia
Next Story