Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാറിൽ മലയാളി പ്രവാസി മരിച്ചു

text_fields
bookmark_border
സുഹാറിൽ മലയാളി പ്രവാസി മരിച്ചു
cancel

സുഹാർ: കണ്ണുർ കോടിയേരി സ്വദേശി സന്തോഷ് കുനിയിൽ പുതലത്ത് (60) ഒമാനിലെ സുഹാറിൽ നിര്യാതനായി. പത്ത് വർഷമായി സുഹാറിൽ താമസിച്ചുവരികയായിരുന്നു. ഏവൺ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്. അനന്ദൻ–നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ. മകൾ: ശ്രേയ.

പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് സന്തോഷിനെ സുഹാർ മിനിസ്ട്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് സുഹാറിലെ ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.

ഇതിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ലൈഫ്ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്യുമെന്റ് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali expatriate passes away in Sohar
Next Story