ഇതര സംസ്ഥാനക്കാരനായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsകോഴിക്കോട്: ഇതര സംസ്ഥാനക്കാരനായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ്ഹില്‍ ചുങ്കത്ത് നരേന്ദ്രന്റെ വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിങ് ഷീറ്റിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് 22 വയസ്സുതോന്നുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ എഴുന്നേറ്റ നരേന്ദ്രൻ ഗേറ്റ് തുറന്നു പുറത്തെത്തിയപ്പോഴാണ് മുട്ടുകുത്തി നില്‍ക്കുന്നനിലയിൽ മൃതദേഹം കണ്ടത്. യുവാവിനെ ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ പട്രോളിങ് പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഉറക്കം വരാത്തതിനാൽ ചായ കുടിക്കാൻ ഇറങ്ങിയതാണെന്നാണ് പൊലീസിനോട് ഹിന്ദി കലർന്ന ഭാഷയിൽ പറഞ്ഞിരുന്നു. പൊലീസ് ഇയാളുടെ ഫോട്ടോ എടുത്തിരുന്നു. യുവാവ് ധരിച്ച ബനിയൻ മൃതദേഹത്തിന് അൽപം മാറി കിടപ്പുണ്ടായിരുന്നു. ഇടതു കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്നും വലതുകൈയിൽ ഗംഗപൂജ എന്നും പച്ചകുത്തിയിട്ടുണ്ട്. എലത്തൂർ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാത്തതിനാൽ പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.