കോവിഡ്: സംസ്ഥാനത്ത് 12 മരണം
text_fieldsസംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി 12 പേർ മരിച്ചു. തൃശൂരിലും കൊല്ലത്തും മൂന്നു പേർ വീതവും കോഴിക്കോട് രണ്ടും ഇടുക്കി,മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരോരുത്തരും മരിച്ചു.കോഴിക്കോട് നന്തി ബസാർ മൂടാടി സ്വദേശിനി എടോടി സൗദ (55), മാവൂർ കുതിരാടം കളപ്പറ്റ് തടത്തിൽ കെ.ടി. കമ്മുക്കുട്ടി (58), കണ്ണൂർ തളിപ്പറമ്പിലെ കാലിച്ചാക്ക് വ്യാപാരി സയ്യിദ് നഗർ ഗ്രീൻചാനൽ റോഡിലെ ശരീഫ മൻസിലിൽ സത്താർ (82), മലപ്പുറം കൊണ്ടോട്ടിയിൽ ഒളവട്ടൂർ മങ്ങാട്ടുമുറി തോട്ടുംതൊടുവിൽ പരേതനായ എം. മോയിൻകുട്ടി ഹാജിയുടെ ഭാര്യ ഉരുണിക്കുളവൻ ആമിന ഹജ്ജുമ്മ (95), തൃശൂരിൽ ചാലക്കുടി നഗരസഭ അഞ്ചാം വാർഡിലെ അലവി സെൻറർ സ്വദേശി മടപ്പിള്ളി അബൂബക്കർ (69), വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 22 പുല്ലാനിക്കാട് സ്വദേശി റാഫേൽ (റപ്പായി -79), പഴയന്നൂർ കല്ലേപ്പാടം നായാടിപ്പറമ്പിൽ സുലൈമാൻ (49), ഇടുക്കിയിൽ നെടുങ്കണ്ടം കുഴിത്തൊളു സ്വദേശി വാകല്ലൂർ ജോസഫ് (82) എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിൽ കൈക്കുളങ്ങര ദേവി നഗർ-95 വെള്ളിക്കുളത്ത് വടക്കതിൽ ആൻറണി (70), വെളിനല്ലൂർ റോഡുവിള ആശീദ് മൻസിൽ മുജീബിെൻറ ഭാര്യ ആശാ മുജീബ് (40), അഞ്ചൽ കോളജ് ജങ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിെൻറ ഭാര്യ അശ്വതി ഗോപിനാഥ് (26), കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ നടക്കാൽ കുമാരൻ (65) എന്നിവരാണ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.