സംഗീതജ്ഞന് ജയപ്രകാശ് മേനോന് നിര്യാതനായി
text_fieldsകോഴിക്കോട്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ജയപ്രകാശ് മേനോൻ (ജെ.പി.കോഴിക്കോട് 62) നിര്യാതനായി. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിെൻറ അന്ത്യം കൽപറ്റയിലായിരുന്നു. കോഴിക്കോട്ടെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശരത്ചന്ദ്രമറാഠെയുടെ കീഴിലാണ് സംഗീതപഠനം ആരംഭിച്ചത്. തുടർ പഠനം ഡല്‍ഹിയിലും ബറോഡയിലും ആയിരുന്നു. ഹിന്ദിയുള്‍പ്പെടെ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ബാബുരാജിെൻറയും ഗുലാം അലിയുടെയുമെല്ലാം ഈണങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത സദസുകൾ പ്രസിദ്ധമായിരുന്നു. ഭാരതീയ സംഗീതത്തിൽ പഠനം നടത്തി. വിവിധ കീർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പരേതരായ തോട്ടത്തില്‍ രാമനുണ്ണി മേനോെൻറയും മണ്ണില്‍ കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പ്രശസ്ത നര്‍ത്തകി ജയപ്രഭാ മേനോൻ. മക്കള്‍: അഡ്വ.രാധിക മേനോന്, ജയകിഷ് മേനോന് (ഇരുവരും ന്യൂദല്‍ഹി). സഹോദരങ്ങള്‍: പരേതനായ വിശ്വനാഥന്, ശോഭ പത്മനാഭന്(ബറോഡ). സംസ്കാരം കോഴിക്കോട് മാനാരി ശ്മശാനത്തില്‍ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.