കോവിഡ്: രണ്ടുമരണം
text_fieldsകുന്ദമംഗലം: പെരുവയൽ പഞ്ചായത്തിലെ നാലാം വാർഡിൽ ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു. പരിയങ്ങാട് കുരുന്നിലത്ത് സ്മൃതിയിൽ വിശ്വനാഥൻ (വിസ്മയ ഗോൾഡ് കവറിങ്, പുവ്വാട്ടുപറമ്പ്- 69) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. കുടുംബത്തിലെ ആറുപേർ കോവിഡ് ബാധിതരാണ്. മകെൻറ ഏഴും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ വീട്ടിലെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഭാര്യ: തങ്കമണി. മക്കൾ: വിജിത, വിനീഷ്, ജിതു നാഥ്. മരുമക്കൾ: ജിതേഷ് (എൻജിനീയർ, ബാലുശ്ശേരി), ശോഭിത (അന്നശ്ശേരി). സഹോദരങ്ങൾ: പ്രകാശൻ, രാജൻ, പ്രേമ, പരേതരായ വാസുദേവൻ, രാധാകൃഷ്ണൻ, ശിവദാസൻ. മേപ്പയൂർ: എട്ടാം വാർഡിൽ എരുവാട്ട് കെ.ടി. കുഞ്ഞബ്ദുല്ല (64) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഷാഹിദ, മുഹമ്മദ്. മരുമകൻ: ടി.കെ. ഹമീദ്. പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.