കോവിഡ്: കോഴിക്കോട്ട് മൂന്ന് മരണം
text_fieldsകൊടുവള്ളി: കോവിഡ് ബാധിച്ച് തിങ്കളാഴ്ച മൂന്ന് പേർ കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടു. കൊടുവള്ളി വാവാട് പേക്കണ്ടിയിൽ മുഹമ്മദ് ഹാജി (85) വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർെച്ച മരിച്ചു. ഭാര്യ: ആയിശ. മക്കൾ: അബ്ദുല്ലത്തീഫ്, ജമീല, മുനീറ, നദീറ, ജസീറ, പരേതയായ ഷാഹിദ. മരുമക്കൾ: മുഹമ്മദ് പട്ടിണിക്കര, യൂസുഫ് കട്ടിപ്പാറ, അഷ്റഫ് എളേറ്റിൽ തറോൽ, ശമീർ കട്ടിപ്പാറ, ഷാഹിദ. സഹോദരങ്ങൾ: ആയിശ കുന്നുമ്മൽ, പരേതരായ പി.കെ. ഹുസൈൻ വാവാട്, അയമു കളരാന്തിരി, പാത്തേയ് കളരാന്തിരി, മറിയ പേക്കണ്ടി.
വടകര: കോവിഡ് ബാധിച്ച് ഒരാഴ്ച വീട്ടുനിരീക്ഷണത്തിലായിരുന്ന പുതുപ്പണം സബാ മഹലില്‍ താമസിക്കുന്ന പുറങ്കര വളപ്പില്‍ സുബൈര്‍ (58) മരിച്ചു. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ദുബൈയിലായിരുന്നു. ലോക്ഡൗണിനു മുമ്പ് നാട്ടിെലത്തി തിരിച്ചുപോയില്ല. പിതാവ്: പരേതനായ മൊയ്തീന്. മാതാവ്: കൈച്ച.
ഭാര്യ: നസീമ. മക്കള്‍: സുബിന (ഖത്തര്‍), മുനീര്‍ (ദുബൈ), ബാദിറ (ഖത്തര്‍), സബാഹ് (വിദ്യാര്‍ഥി). മരുമക്കള്‍: മുഹമ്മദ് അശ്കര്‍ (ഖത്തര്‍), ഷാദിയ (കോട്ടക്കല്‍), ഷഫീര്‍ (ഖത്തര്‍). സഹോദരങ്ങള്‍: സൗദ, നജ്മ, അശ്കര്‍, സാബിറ, പരേതനായ അയ്യൂബ്.
കുറ്റ്യാടി: ശ്വാസതടസ്സം ബാധിച്ച് കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റിവ് ആയ വയോധികൻ മരിച്ചു. നിട്ടുർ ഞെള്ളോറ വടക്കൻചാലിൽ വി.സി. അമ്മദ് (70) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റു രോഗികളെ പരിശോധന നടത്തി. തുടർന്നാണ് ഇയാൾ അടക്കം അഞ്ചുപേർക്ക് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മുക്കം ഫസ്റ്റ് ലൈൻ സെൻററിലേക്ക് മാറ്റി. അവിടെനിന്ന് ശ്വാസതടസ്സം വർധിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: മറിയം. മക്കൾ: റിയാസ്, സിറാജ്. മരുമക്കൾ: സാലിഹ, ജസ്രിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.