കോവിഡ് ബാധിച്ച് കോഴിക്കോട്ട് ആറു മരണം
text_fieldsവടകര: ലോട്ടറി വിൽപനക്കാരനും ജവാനുമുൾപ്പെടെ ജില്ലയിൽ ആറുപേർ കോവിഡ് ബാധിച്ച് മരിച്ചു. വടകര നഗരസഭയിലെ അഞ്ചാം വാര്‍ഡിലെ ലോട്ടറി വിൽപനക്കാരന് അറക്കിലാട് സ്വദേശി പുത്തൂപാലക്കണ്ടി സുനില്‍ കുമാര്‍ (49) ആണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു മരണം. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റിവായത്. കോവിഡ് പ്രോട്ടോേകാള് പ്രകാരം മൃതദേഹം കോഴിക്കോട് ശ്മശാനത്തില്‍ സംസ്കരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമന്. മാതാവ്: ജാനു. ഭാര്യ: സുജല. മകന്: നിവേദ്. സഹോദരന്: അനില്‍ കുമാര്‍.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂര്‍ പരേതനായ ടി.കെ.കെ. നമ്പ്യാരുടെ മകന് മുത്താച്ചി തോട്ടക്കര എം.ടി. പ്രദീപ്കുമാര്‍ (59) കോവിഡ് ബാധിച്ച് മരിച്ചു. നാലു ദിവസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. തോടന്നൂര്‍ എ.ഇ.ഒ ഓഫിസില്‍നിന്ന് സൂപ്രണ്ടായാണ് വിരമിച്ചത്. വടകര ഡി.ഇ.ഒ, താമരശ്ശേരി ഡി.ഇ.ഒ, വടകര എ.ഇ.ഒ, ഡി.ഡി.ഇ, ഡി.പി.ഐ ഓഫിസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മാതാവ്: ബേബി അമ്മ. ഭാര്യ: ശ്യാമള. മക്കള്‍: ഡോ. ദൃശ്യ, സൂര്യകിരണ്‍. മരുമകന്: ഡോ. ആനന്ദ് (തൃശൂര്‍ മെഡിക്കല്‍ കോളജ്). സഹോദരങ്ങള്‍: എം.ടി. മനോമോഹനന്‍ (റിട്ട. അധ്യാപകന്, മന്തരത്തൂര്‍, യു.പി.എസ്), എം.ടി. മുരളീധരന് (റിട്ട. എല്‍.ഐ.സി, വടകര), ആശാലത (ചിങ്ങപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജയചന്ദ്രന് (ദുബൈ).
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അഴിത്തല പരേതനായ പടയന്‍ വളപ്പില്‍ മൊയ്തീന് കുട്ടിയുടെ മകന് പാറപ്പുറത്ത് ഉസ്മാന് (62) കോവിഡ് ബാധിച്ച് മരിച്ചു. വടകരയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്. മാതാവ്: പരേതയായ ബീവി. ഭാര്യ: ആയിശ. മക്കള്‍: നിസാര്‍, സൈനബ, മുസ്തഫ, കൗലത്ത്. മരുമക്കള്‍: ഷാഹിന, കരീം, അര്‍ഷിന, ഹാരിസ്. സഹോദരങ്ങള്‍: നബീസ, സുലൈഖ, അസീസ്, അബൂബക്കര്‍, ജയഫര്‍, താഹിറ, ഇബ്രാഹിം, ഉമ്മര്‍.
നാദാപുരം: ചെക്യാട് അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലെ ജവാൻ കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് ബുഷാപുർ സ്വദേശിയായ എ.എസ്.ഐ ദിനേഷ് ചന്ദ് റാെണയാണ് (55) പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തേക്ക് മാറ്റിയത്. 250ലധികം പേർക്കാണ് സേനാ ആസ്ഥാനത്ത് രോഗം ബാധിച്ചത്. ഭാര്യ: ശോഭാ റാണെ. മക്കൾ: ശുഭാംഗി റാണെ, രേണുക റാണെ, തനു റാണെ.
ചാലിയം: കോവിഡ് പോസിറ്റിവായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലിയം ബംഗ്ലാവിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മാളിയേക്കൽ തൊടി സൈനബ (80) മരിച്ചു. മക്കൾ: ഫാത്തിമ സുഹ്റബീവി, ഹംസകോയ, അബ്ദുസ്സലാം, മുസ്തഫ, മുഹമ്മദ് അലി, സുലൈഖ, ഖാലിദ്. മരുമക്കൾ: യൂസുഫ്, സക്കീന, മുംതാസ്, സറീന, സാബിറ, ജാസ്മിൻ, പരേതനായ അഷ്റഫ്. സഹോദരങ്ങൾ ബിച്ചുട്ടി, പരേതയായ ബിപാത്തുമ്മ.
പയ്യോളി: കോവിഡ് ബാധിച്ച് പയ്യോളി വെസ്റ്റ് വാർഡിൽ വടക്കെ കാഞ്ഞിരോളി അസൈനാർ (92) മരിച്ചു. ഒരാഴ്ച മുമ്പ് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ഭാര്യയും മക്കളുമടക്കം ബന്ധുക്കളായ 24 പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം ബുധനാഴ്ച അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സൈനബ. മക്കൾ: അബ്ദുന്നാസർ (ഖത്തർ), റഫീഖ് (സൗദി), ഖദീജ, സുബൈദ, ശരീഫ, നബീസ, റസിയ, നസീമ. മരുമക്കൾ: ഹസൻകോയ, ഭാവന ബാവ ഹാജി, മൂസ, അബൂബക്കർ (ആവള), ബഷീർ, സുബൈർ (തച്ചൻകുന്ന്), റാഫിബ, റാശിഫ. സഹോദരങ്ങൾ: വി.കെ. മൊയ്തു, പാത്തുമ്മ, ഫാത്തിമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.