കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; പരിശോധനയിൽ കോവിഡ് പോസിറ്റിവ്
text_fieldsബേപ്പൂർ: ചാലിയം പുറംകടലിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. നല്ലളം കുറ്റിക്കാട്ടുപറമ്പ് കളത്തിൽവീട്ടിൽ പ്രസാദ് (56) ആണ് മരിച്ചത്. കോസ്റ്റൽ പൊലീസ് എസ്.ഐ പി. ആലിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിച്ച മൃതദേഹം കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാവൂർറോഡ് ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. കളത്തിങ്കൽ വേലുക്കുട്ടിയുടെ മകനാണ് പ്രസാദ്. ഭാര്യ: രോഹിണി. മക്കൾ: ദൃശ്യ (അക്കൗണ്ടൻറ്), യദു. സഹോദരങ്ങൾ: ജയപ്രകാശ്, പ്രസന്ന, പ്രഭ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.