കോവിഡ്: വയനാട്ടിൽ രണ്ട് പേർ കൂടി മരിച്ചു
text_fieldsകൽപറ്റ: വയനാട്ടിൽ രണ്ട് കോവിഡ് മരണം കൂടി. ചികിത്സയിലിരിക്കെ മീനങ്ങാടി കുമ്പളേരി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ മരിച്ചു. പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയയും (28) മരിച്ചു. വൃക്ക രോഗിയായ മത്തായിയെ ഡയാലിസിസിന് പോയപ്പോൾ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ 12ന് മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഒക്ടോബർ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഗുരുതര നിലയിൽ അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായി ശനിയാഴ്ച മൂന്നു മണിക്കാണ് അന്ത്യം. പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഫൗസിയയെ വെള്ളിയാഴ്ച കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് ആൻറിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗം ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫൗസിയയുടെ മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ശനിയാഴ്ച രാവിലെ മറവ് ചെയ്തു. ട്രൂ നാറ്റ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.