സ്കൂട്ടർ അപകടത്തിൽ മരിച്ചു
text_fieldsചീക്കിലോട്: പാവണ്ടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. സഹയാത്രികരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കാേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീക്കിലോട് സ്വദേശി ഇടക്കണ്ടിയിൽ ചന്ദ്രൻ (59) ആണ് മരിച്ചത്. ചീക്കിലോട്ട് ഒളയിമ്മൽ തേക്കുംകൂടത്തിൽ ശ്രീകുമാർ (ശ്രീകു - 42), പാവണ്ടൂർ ശങ്കരൻ പറമ്പത്ത് ശ്രീധരൻ (54 ) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഉച്ചക്ക് ഒന്നരയോടെ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിനാേട് ചേർന്ന നിരത്തിലെ ഇറക്കം ഇറങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ തൊട്ടടുത്ത വീടിെൻറ ടെറസിൽ ചെന്ന് പതിക്കുകയായിരുന്നു. ചന്ദ്രെൻറ ഭാര്യ: പുഷ്പ. മക്കൾ: ജിജിത്ത് (ബഹ്റെെൻ), ജിജിൽ (ഡ്രൈവർ). സഹോദരങ്ങൾ: ശ്രീധരൻ, ജാനു സുനേത്ര, ലളിത, പരേതരായ ശ്രീമതി, ബാലൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.