ആർ.സി. മൊയ്തീൻ ഹാജി നിര്യാതനായി
text_fieldsകൊടുവള്ളി: ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനും കൊടുവള്ളി മുൻ അമീറുമായിരുന്ന ആർ.സി. മൊയ്തീൻ ഹാജി (88) നിര്യാതനായി. വ്യാപാരിയും മത-വിദ്യാഭ്യാസ, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറിയും ദീർഘകാലം ജില്ല സമിതി അംഗവുമായിരുന്നു. കൊടുവള്ളി മദീന മസ്ജിജിദ് സകാത് കമ്മിറ്റി പ്രസിഡൻറ്, പലിശരഹിത സഹായനിധി പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് പ്രസിഡൻറ്, ഐ.സി.എസ് മുൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒരുമാസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ ആയിഷ ഭൂപതി, ആസ്യ പള്ളിപ്പൊയിൽ.
മക്കൾ: സുബൈർ (പോപുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ സെക്രട്ടറി), ശാക്കിർ (ബഹ്റൈൻ), യാസിർ (സൗദി), അഷ്കർ, നൗഷർ (ആർ.സി ഫർണിച്ചർ, കൊടുവള്ളി), സാബിറ (ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം കോഴിക്കോട് ജില്ല പ്രസിഡൻറ്), താഹിറ, ബുഷറ, ഷമീറ, പരേതനായ ജാബിർ. മരുമക്കൾ: എം.കെ. കാദർ (ശിവപുരം), അബ്ദുൽ ശുക്കൂർ (ഏകരൂൽ), നജീബ് (ചേളന്നൂർ), മുനീർ (മൂഴിക്കൽ), ഷഹർബാനു (മൂഴിക്കൽ), ഹസ്ന (കരുവൻപൊയിൽ), തസ്നീം അൻവർ (പെരിന്തൽമണ്ണ), സനിയ (ഓമശ്ശേരി), ഷാദിയ (പൊറ്റശ്ശേരി). സഹോദരങ്ങൾ: പരേതയായ പാത്തുമ്മെയ്, അബൂബക്കർ, ഖദീജ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.