യുവാവും വിദ്യാർഥിനിയും തൂങ്ങിമരിച്ച നിലയിൽ
text_fieldsമാനന്തവാടി: യുവാവിനെയും വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെ മിറ്റം കോളനിയിലെ പരേതനായ ബാബു-മീനാക്ഷി ദമ്പതികളുടെ മകന് വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളന്-ലീല ദമ്പതികളുടെ മകള്‍ പി.വി. ലയന (16) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറേ പഴക്കമുണ്ട്. വിനീഷിെൻറ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളമുണ്ട ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ലയന. ചൊവ്വാഴ്ച കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ലയന വീട്ടില്‍നിന്നിറങ്ങിയത്. വിനീഷിെൻറ വീട്ടില്‍ രണ്ട് ദിവസമായി ആരും ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്മ സഹോദരിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വെള്ളമുണ്ട പൊലീസും മാനന്തവാടി പൊലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.