കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതി സി.എച്ച്. അച്യുതൻ നിര്യാതനായി
text_fieldsവടകര: അടിയന്തരാവസ്ഥ കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണ ക്കേസിലെ പ്രതിയും സി.പി.ഐ.എം.എൽ നേതാവുമായിരുന്ന സി.എച്ച്. അച്യുതൻ (75) നിര്യാതനായി. എഴുപതുകളിൽ സി.പി.ഐ എം.എൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ പുനഃസംഘടന കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് കക്കയം, മാലൂർകുന്ന് ക്യാമ്പുകളിൽ പീഡനത്തിനിരയായി. രണ്ടു വർഷത്തോളം വിചാരണ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. ജയിൽ മോചനത്തിനു ശേഷം സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗിെൻറ സജീവ പ്രവർത്തകനായി ജില്ല കമ്മിറ്റിയിൽ പ്രവർത്തിച്ചു.എം.എൽ പ്രസ്ഥാനങ്ങൾ പിളർപ്പിലേക്ക് നീങ്ങിയപ്പോൾ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഭാര്യ: പുഷ്പ (അത്തോളി). മക്കൾ: നിഷാന്ത് (സഹകരണ ബാങ്ക്), നിഷ (കിടങ്ങൂർ എൻജിനീയറിങ് കോളജ് അധ്യാപിക). മരുമക്കൾ: വിനോദ് (തൃപ്പൂണിത്തുറ), രാഖി (പുറമേരി) സഹോദരങ്ങൾ: സുശീല, വിജയൻ, സുരഭി നാരായണി, പരേതരായ ബാലൻ, രാഘവൻ മാസ്റ്റർ, സി.എച്ച് അശോകൻ (എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.