കോവിഡ് ബാധിച്ച് മരിച്ചു
text_fields
വേളം: സി.പി.ഐ നേതാവ് പൂളക്കൂലിലെ പി. ചോയി (69) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.ഐ വേളം ലോക്കൽ സെക്രട്ടറി, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ.എം.യു) ജില്ല ജോയൻറ് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്, എൽ.ഡി.എഫ് വേളം പഞ്ചായത്ത് കൺവീനർ, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്, കാർഷിക വികസന സമിതി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: സുനിൽ ലാൽ (അഡ്വക്കറ്റ് ക്ലർക്ക്), അജിത്ത് (ഖത്തർ), ഷിജു, സജിത്ത്. മരുമക്കൾ: ദീപ, സുജാത, നജിഷ, ജിൻസി. സഹോദരങ്ങൾ: ബാലൻ, ജാനു, പരേതരായ കണ്ണൻ, മാത.
മടവൂർ മുക്ക്: മേലെ തെക്കുമ്പാട്ട് സജീവ് (42) കോവിഡ് ബാധിച്ച് മരിച്ചു. കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. പിതാവ്: പരേതനായ ബാലൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ഷർമിള മണിക്കുട്ടൻ (മാവൂർ), സജിത സതീശൻ (നരിക്കുനി).
കീഴരിയൂർ: മീത്തലെ മരക്കാട്ട് മൊയ്തി (86) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നഫീസ, മുഹമ്മദ്, റസിയ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: അബൂബക്കർ, അബ്ദുല്ല, സീനത്ത്, റാബിയ.
കാപ്പാട്: വികാസ്നഗർ മുണ്ട്യാകുനി അബു (82) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബീവി. മക്കൾ: നാസർ (റിയാദ്), സക്കീർ (ദുബൈ), ഫൗസിയ, ഷംസുദ്ദീൻ (റിയാദ്). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അയിഷാബി, ആബിദ, മാഷിദ.
മുക്കം: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേന്ദമംഗലൂർ വട്ടക്കണ്ടത്തിൽ കെ.വി. വീച്ചാൻ മുഹമ്മദിെൻറ മകൻ ഹസ്സൻകുട്ടി (50) നിര്യാതനായി. സി.പി.എം ചേന്ദമംഗലൂർ ബ്രാഞ്ച് സെക്രട്ടറിയാണ്. മുക്കം മേഖല മൾട്ടി പർപ്പസ് സൊസൈറ്റി കളക്ഷൻ ഏജൻറായിരുന്നു. മാതാവ്: ആയിഷാബി. ഭാര്യ: ആമീനക്കുട്ടി. സഹോദരങ്ങൾ: ഇബ്രാഹീംകുട്ടി, സാജിദ് (ഇരുവരും ഖത്തർ), കരീംകുട്ടി, ഹബീബ.
മാങ്കാവ്: പട്ടേൽത്താഴം കാട്ടുശ്ശേരി വേലായുധൻ (94) കോവിഡ് ബാധിച്ചു മരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ആദ്യകാല പ്രവർത്തകനാണ്. മക്കൾ: പുഷ്പലത, റീന, വിനോദ് കുമാർ, ജീജ, ഷഫി. മരുമക്കൾ: സുരേഷ് ബാബു (കേരള കൗമുദി), മധുസൂദനൻ, രമാദേവി (ഖാദി ബോർഡ്). സഹോദരങ്ങൾ: ശേഖരൻ, അച്യുതൻ.
കടമേരി: ഇലക്ട്രീഷ്യനായ തയ്യിൽ കൂനോംതാഴ ഇബ്രാഹിം (60) കോവിഡ് ബാധിച്ചു മരിച്ചു. മാതാവ്: ബിയ്യാത്തു. ഭാര്യ: ആസ്യ. മക്കൾ: മുനീർ, അമീർ, മിസ്രിയ്യ. മരുമക്കൾ: റിയാസ്, നാദിയ. സഹോദരങ്ങൾ: മജീദ്, മഹ്മൂദ് (ദുബൈ), സക്കീന, മർയം, സാറ, ആസ്യ, പരേതനായ കുഞ്ഞബ്ദുല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.