വയനാട്ടിൽ കോവിഡ് ബാധിച്ച് നാലു മരണം
text_fieldsമേപ്പാടി: വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. ചുളിക്ക സ്വദേശി മീനാക്ഷി പാലത്തിന് സമീപം ചായക്കട നടത്തിയിരുന്ന ശശിധരൻ (58) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
പുൽപള്ളി: കോവിഡ് ബാധിച്ച് കബനിഗിരി സ്വദേശിയും ചെറുവള്ളി കോളനിയിലെ വയോധികനും മരിച്ചു. കബനിഗിരി കുറ്റിക്കാട്ടിൽ ജനാർദനൻ (79) ആണ് മരിച്ചത്. ഭാര്യ: തങ്കമ്മ. മക്കൾ: ജയപ്രകാശ്, പുഷ്പ. മരുമക്കൾ: വേണു, സിന്ധു.
ചെറുവള്ളി കോളനിയിലെ ചിക്കണ്ണൻ മൂപ്പൻ (85) ആണ് മരിച്ചത്. ഭാര്യ: പരേതയായ ജാനകി. മക്കൾ: ലക്ഷ്മി, കുട്ടിമാളു, വിലാസിനി, വിജയൻ, ഭാരതി, ഷീല, സുമതി, രാജൻ, പരേതയായ പാർവതി. മരുമക്കൾ: ഗോപാലൻ, കുഞ്ഞിരാമൻ, അയ്യപ്പൻ, ശ്യാമള, ബാലൻ, വേലായുധൻ, മഞ്ജുഷ, പരേതനായ രാഘവൻ.
സുൽത്താൻ ബത്തേരി: ടൗണിലെ എക്സൈഡ് ബാറ്ററി ഷോറൂം ഉടമ കൈപ്പഞ്ചേരി ജി.കെ നഗർ ചൂരക്കൽ സി.ടി. വർഗീസ് (ജോയി) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിലും ചികിത്സതേടിയിരുന്നു. ഗുരുതരമായതോടെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഡോളി പോൾ (ബാങ്ക് ഉദ്യോഗസ്ഥ). മക്കൾ: അഖിൽ, അലക്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.