കോവിഡ് ബാധിച്ച് മരിച്ചു
text_fieldsപേരാമ്പ്ര: പാലേരിയിൽ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കളയംകുളത്ത് പരേതനായ ബാലൻെറ മകൻ സുരേഷാണ് (46) മരിച്ചത്. മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: മാധവി. ഭാര്യ: ദിൽന. മക്കൾ: സൂര്യ സുരേഷ്, ആര്യ സുരേഷ്. സഹോദരങ്ങൾ: സുധാകരൻ, സുധ.
പേരാമ്പ്ര: ചെമ്പ്ര റോഡില്‍ എടയാടത്തിൽ ബാലകൃഷ്ണന് (65) കോവിഡ് ബാധിച്ച് മരിച്ചു. പേരാമ്പ്രയിലെ വഴിയോര കച്ചവടക്കാരനായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: ഷിജു (മിലിട്ടറി), ഷീന. മരുമക്കള്‍: രാജി, സുരേഷ് (ബാലുശ്ശേരി).
ചെക്യാട്: കോവിഡ് ചികിത്സയിലിരുന്ന ചെക്യാട്ടെ പാലമ്പറ്റ സരോജിനി (62) മെഡിക്കല്‍കോളജിൽ മരിച്ചു. മക്കൾ: ബിന്ദു, ബിജോയി. മരുമകൻ: ശശി. കോവിഡ് ചികിത്സക്കിടെ മാതാവ് ലക്ഷ്മിയും സഹോദരനായ രാജനും കഴിഞ്ഞയാഴ്ച മരിച്ചിരുന്നു.
വടകര: അഴിയൂർ പഞ്ചായത്തിൽ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മുൻസിഫ് കോടതിയിൽനിന്നും വിരമിച്ച 15ാം വാർഡിലെ അതുല്യ ഹൗസിൽ വി.പി. രമേശൻ (63) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ശ്രീജയ. മകൾ: അതുല്യ.
18ാം വാർഡിലെ അഴിയൂർ ഹൈസ്കൂളിന് സമീപം വി.കെ ഹൗസിൽ മൊയ്തു (78) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മൈമു. മക്കൾ: റഹീസ്, റഫീഖ്.
നാലാം വാർഡിലെ കിഴക്കെയിൽ ഉസ്മാൻെറ ഭാര്യ സുഹറ (60) തലശ്ശേരി മിഷൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: റംല, സലീം, സജീർ, സനീറ, റഷീദ്.
പയന്തോങ്ങ്: കുരിക്കൻറവിട അമ്മദ് (78) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പാത്തു. മകൻ: ഷൗക്കത്ത്. മരുമകൾ: സഫൂറ.
മണിയൂർ: തിരുവങ്ങോത്ത് അസ്സയിനാർ (85) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: യൂസഫ്, സുലൈമാൻ, നഫീസ, ഗഫൂർ, കുഞ്ഞിമൊയ്തീൻ. മരുമക്കൾ: കദീജ, ആയിശ, സമീറ, റുഷിദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.