കോവിഡ് ബാധിച്ചു മരിച്ചു
text_fieldsപാറക്കടവ്: ഉമ്മത്തൂരിലെ തൈക്കണ്ടിയിൽ(പോത്തറേമ്മൽ) അഷ്റഫിെൻറ ഭാര്യ ഹാജറ (41) മരിച്ചു. മാതാവ്: ബിയ്യ. മകൾ: അസ്മിന. സഹോദരൻ: റാഷിദ്.
കല്ലാച്ചി: ഉണ്ണംനാട്ടിൽ അരവിന്ദാക്ഷ കുറുപ്പ് (റിട്ട. ഇന്ത്യൻ ആർമി -70) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: തങ്കം. മക്കൾ: സജിത്ത് കുമാർ (മസ്കത്ത് ഫാർമസി മസ്കത്ത്), ധന്യ. മരുമക്കൾ: ദിനേഷ്, ഷാഗിനി. സഹോദരൻ: ദിവാകരൻ.
പേരാമ്പ്ര: ചേനോളിയിലെ എടോത്ത് തറമൽ ഷൈനി (35) മരിച്ചു. പിതാവ്: വെള്ളിലോട്ട് കുമാരൻ. മാതാവ്: കമലാക്ഷി. ഭർത്താവ്: ബിനു. മക്കൾ: വിഷ്ണുമായ, വിഷ്ണുദേവ്. സഹോദരങ്ങൾ: ഷാജി, ഷാജു.
പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റിട്ട. അധ്യാപകനും പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറുമായ എൻ.പി. കുഞ്ഞിരാമൻ മാസ്റ്റർ (92) നിര്യാതനായി.
പേരാമ്പ്ര ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന കെ.പി. ചന്ദ്രിയാണ് ഭാര്യ. മക്കൾ: സുധീർ ബാബു (ഇൻഫോസിസ് ബംഗളൂരു), സുജിത്ത് (ഐ.ടി. ബംഗളൂരു), സുധീഷ് (ഗീത മെഡിക്കൽസ് പേരാമ്പ്ര, ദീര ഗ്യാസ് ഏജൻസി, ഖാദി ഭവൻ പേരാമ്പ്ര). മരുമക്കൾ: സോനു (ബംഗളൂരു), നീന (ഐ.ടി. ബംഗളൂരു), സംഗീത (അധ്യാപിക പേരാമ്പ്ര എച്ച്. എസ്. എസ്). സഹോദരങ്ങൾ: നാരായണൻ, കാർത്ത്യായനി, ദേവി (റിട്ട. അധ്യാപിക), പരേതരായ മാത, കല്യാണി.
വടകര: ചോമ്പാല ഹാർബർ റോഡ് തോട്ടത്തിൽ മാണിക്കോത്ത് ശ്രീനിവാസൻ (65) ആണ് മരിച്ചു. ഭാര്യ: ഗ്ലാൻഡ ചിത്രലത. മക്കൾ: സഞ്ജുൾ, നിധിന, പരേതയായ സൗമ്യ.
പതിനഞ്ചാം വാർഡിലെ പരേതനായ മാളിയേക്കൽ ഖാലിദിെൻറ ഭാര്യ നബീസ (70) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മക്കൾ: നാസർ, നൗഫൽ, സാജിദ്, സജിത, ഷക്കീറ.
ഒമ്പതാം വാർഡിലെ കല്ലാമല ചാപ്പയിൽ കാദർകുട്ടി (70) മരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മരണം. ഭാര്യ: പരേതയായ നബീസ. മക്കൾ: മറിയം, ഉമ്മർ, നാസർ, കുഞ്ഞബ്ദുല്ല, സമീർ, നവാസ്, ആരിഫ, തെസ്നി.
പതിനാറാം വാർഡിലെ കുഞ്ഞിപ്പള്ളിയിലെ വി.കെ ഹൗസിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ആയിഷ (68) മരിച്ചു. പരേതനായ അബ്ദുറഹ്മാനാണ് ഭർത്താവ്. മക്കൾ: റസീന, റഫീന, റഷീദ, നവാസ്, ആരിഫ, തെസ്നി.
പയ്യോളി: ചിങ്ങപുരം ചാക്കര, മൂത്താറത്ത് താഴകുനി കണാരൻ (92) മരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: ശ്രീധരൻ, വനജ, രാധാകൃഷ്ണൻ, പുഷ്പ, ശശീന്ദ്രൻ (സുര). മരുമക്കൾ: രാധ, രാജൻ, റീഷ, കുഞ്ഞിക്കണ്ണൻ, രമ്യ. സഹോദരങ്ങൾ: പെണ്ണൂട്ടി, പരേതരായ കുഞ്ഞിക്കണ്ണൻ, മാത, ചാത്തപ്പൻ.
വടകര: നാദാപുരം റോഡിലെ പുളിയേരീൻറവിട നാരായണി (80) മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ചന്ദ്രൻ, ഹരിദാസൻ, സതീശൻ, സതി, ലളിത(റിട്ട.നഴ്സിങ് അസി.), അനിത (അധ്യാപിക). മരുമക്കൾ: ഗോപി, സുധാകരൻ, അജിത, സരസ, ഷീന, പരേതനായ മോഹനൻ.
വള്ള്യാട്: ചുവ്വാമ്പള്ളി ബാലകൃഷ്ണൻ നമ്പ്യാരുടെയും പത്മാവതിയുടെയും മകൾ ഷീബ (47) മരിച്ചു. ഭർത്താവ് : ബാബു തിരുവള്ളൂർ. മകൻ: ഋത്വിക്. സഹോദരൻ: ശ്രീജിത്.
കുറ്റ്യാടി: മരുതോറ ബാബു (58) മരിച്ചു. സംഘചേതന, ജനസംസ്കൃതി ക്ലബുകളുടെ സ്ഥാപകനാണ്. വോളിബാൾ കോച്ചിങ്, ടുർണമെൻറ്, നാടക സദസ്സ് എന്നിവയുടെ സംഘാടകനായിരുന്നു. ഭാര്യ: തങ്കമണി. മാതാവ് : കല്യാണി. മക്കൾ: നിധിൻ, വിഷ്ണു. സഹോദരങ്ങൾ: ഗീത,രേവതി, വിജയൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.