കോവിഡ് ബാധിച്ചു മരിച്ചു
text_fieldsകൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കാരടി പറമ്പത്ത് പുഷ്പവല്ലി (48) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: കൃഷ്ണൻ. മകൾ: നൈനിക. മരുമകൻ: അഖിൽ.
കുറ്റ്യാടി: കായക്കൊടി മാവിൽപാടി കൊല്ലിയിൽ നാണുവിെൻറ ഭാര്യ വലിയപറമ്പത്ത് ജാനു (60) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മക്കൾ: ജിനീഷ് (ഉണ്ണി), നിജിൽ. മരുമക്കൾ: സി.കെ. പ്രിയ (മഹിള മോർച്ച കോഴിക്കോട് ജില്ല സെക്രട്ടറി), അശ്വതി.
നായർകുഴി: വടക്കേ പാലോത്ത് പരേതനായ ഇമ്പിച്ചിയുയുടെ മകൻ പ്രേമന് (52) മരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: പ്രണവ് കാർത്തിക് പ്രേം, നവീൻ ആനന്ദ്. മാതാവ്: നാരായണി. സഹോദരങ്ങൾ: കുഞ്ഞൻ, വാസു, രവീന്ദ്രൻ, വിലാസിനി, മണി.
മുക്കം: എരഞ്ഞിമാവ് തെഞ്ചീരിപ്പറമ്പിൽ താമസിക്കുന്ന പരപ്പിൽ അബ്ദുസ്സമദ് (76) മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അഷ്റഫ് (തരംഗം സൗണ്ട്സ്), ഇഖ്ബാൽ, മുഹമ്മദ് കനി, റുബീന, മുബാറക്, നജ്മ. മരുമക്കൾ: സക്കീന, നസീറ, ഖൈറുന്നിസ, ജസ്ന, അക്ബറലി, റിയാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.