കോവിഡ് ബാധിച്ചു മരിച്ചു
text_fieldsതൊട്ടില്‍പാലം: കുണ്ടുതോട്ടിലെ പുതുക്കാട് കിളിയമ്പ്രയില്‍ ജോസ് എന്ന കുഞ്ഞുമോൻ (78) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ മേരി. മക്കള്‍: സജി, മോളി, ജോയി, ബിജു. മരുമക്കള്‍: സിമി, റെനി, ബിന്ദു, കുര്യന്.
കൊയിലാണ്ടി: നഗരത്തിലെ ടാക്സി ഡ്രൈവർ പെരുവട്ടൂർ അമൃത സ്കൂളിനു സമീപം അരുൺ നിവാസിൽ കോയിംപറമ്പത്ത് ഹരിനാരായണൻ (59) മരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: നിധിൻ, അരുൺ. മരുമകൾ: നിമ (ചാലക്കുടി). സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജ്, ശിവാനന്ദൻ (എൽ.ഐ.സി), പരേതയായ ലക്ഷ്മി (പാലാഴി).
കൊയിലാണ്ടി: കൊല്ലം കുട്ടത്തുകുന്നുമ്മൽ ജാനകി (76) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: പരേതനായ ശിവാനന്ദൻ. മക്കൾ: ദേവി, ശേഖരൻ, മോളി, അജിത,രതീഷ്, രാജേഷ്. മരുമക്കൾ: ഹരിദാസൻ, പ്രദീപൻ, ജയൻ, സുകന്യ, രമ്യ, ഷിജികല.
പൂനൂര്: ഉണ്ണികുളം മടത്തുംപൊയില്‍ വട്ടക്കണ്ടി മുഹമ്മദ് (60) മരിച്ചു. ഭാര്യ: ലൈല. മക്കള്‍: ഹസീല, ഹാദി മുഹമ്മദ്. മരുമകന്: നൗഫല്‍. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, ആയിശ, മറിയ, അബൂബക്കര്‍ (റിട്ട. അധ്യാപകന്), ആമിന, സൈനബ, ഹലീമ, സഫിയ, സുബൈദ.
എടച്ചേരി: വേങ്ങോളിയിലെ കുന്നത്ത് ഷീന (40) മരിച്ചു. ഭർത്താവ്: അജിത്ത്. മക്കൾ: ആദിനാഥ്, ആദിലക്ഷ്മി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: രാധ. സഹോദരങ്ങൾ: ബീന, ലീന, അജേഷ്.
വടകര: മണിയൂർ കുറുന്തോടിയിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ നൊച്ചിയിൽ മീത്തൽ ഇബ്രാഹിം (63) മരിച്ചു. സഹോദരങ്ങൾ: കദീശ, അബ്ദുല്ല, പരേതനായ അമ്മദ്.
ഫറോക്ക്: പരേതനായ വാളക്കട ബാലകൃഷ്ണെൻറ ഭാര്യ ഇ. പ്രസന്ന (63) മരിച്ചു. കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ നല്ലൂർ മേഖല കമ്മിറ്റി അംഗമാണ്. ഫറോക്ക് സർവിസ് സഹകരണ ബാങ്ക് റിട്ട. മാനേജറും ഫറോക്ക് ടൗൺ വനിത സഹകരണ സംഘം സ്ഥാപക പ്രസിഡൻറുമാണ്. മക്കൾ: പ്രവീൺ (കാർഗോ, കരിപ്പൂർ വിമാനത്താവളം), പ്രശോഭ് (രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക്). മരുമകൾ: അമൃത. സഹോദരങ്ങൾ: അജയകുമാർ, സതീഷ് കുമാർ, വസന്തകുമാരി, പരേതയായ ചന്ദ്രിക.
നല്ലളം: പരേതനായ എ.പി. ഹസ്സൻകോയയുടെ ഭാര്യ (മണ്ണൂർ) പാലയിൽ ബീവാത്ത ഹജ്ജുമ്മ (76) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഇവരുടെ മകൻ അബ്ദുല്ല കോയ മരിച്ചിരുന്നു. മറ്റുമക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, സീതി കുട്ടി. സഹോദരങ്ങൾ: ഹൈദർ, ആലിക്കോയ (ചെറിയാവ), മുഹമ്മദ് കുട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.