കോവിഡ് ബാധിച്ചു മരിച്ചു
text_fieldsപുറമേരി: വിലാതപുരത്തെ ധർമപുരിയിൽ നാണി (83) മരിച്ചു. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ ടി.കെ. കേളപ്പൻ. മക്കൾ: സുമതി (റിട്ട: അധ്യാപിക), ടി.കെ. വിനോദൻ, ഡി.പി. ചന്ദ്രൻ (സുരാജ് വുഡ് വർക്ക്തണ്ണീർപന്തൽ), പരേതയായ ശാന്ത ടീച്ചർ. മരുമക്കൾ: സിന്ധു, ബിന്ദു, അഡ്വ: വിശ്വൻ.
പേരാമ്പ്ര: കായണ്ണ പുത്തൻപീടികയിൽ ശങ്കരൻ - കാർത്ത്യായനി ദമ്പതിമാരുടെ മകൻ ശ്രീകാന്ത് (31) മരിച്ചു. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സഹോദരി: ശ്രീഷ.
തിരുവമ്പാടി: ടൗണിലെ കൽപക ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: തെയ്യാമ്മ. മക്കൾ: ബിന്ദു, സവിത, സോണിയ, ജിൻസി, ജോബിൻ.
ബാലുശ്ശേരി: കിനാലൂർ കല്ലിടുക്കിൽ ഇമ്പിച്ചി മമ്മിയുടെ ഭാര്യ ഫാത്തിമ (86) മരിച്ചു. മക്കൾ: ഇമ്പിച്ചായിശ, സൈനബ, ഖദീജ, ആമിനക്കുട്ടി. മരുമക്കൾ: ബഷീർ, സിദ്ദീഖ്, പരേതരായ മൊയ്തീൻ കോയ, ആലി.
അഴിയൂര്‍: ചോമ്പാൽ മാളിയേക്കല്‍ (തേജസ്) പ്രകാശന് (65) വീട്ടില്‍ കുഴഞ്ഞ് വീണു മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: പ്രജിത്ത്, പ്രജിത.
പയ്യോളി: ഇരിങ്ങൽ ഇടപ്പരുത്തിയിൽ താമസിക്കും കാട്ടുകുറ്റി ബൈജു (45) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൾഫിൽനിന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. മേയ് 12ന് ഗൾഫിലേക്ക് തിരിച്ചു പോകേണ്ടതായിരുന്നു. പിതാവ്: പരേതനായ രാഘവൻ. മാതാവ്: സുലോചന. ഭാര്യ: രോഷ്മ. മക്കൾ: രോഷ്ബിത്ത്, ആബിഷ് ബിത്ത്, റിയ. സഹോദരങ്ങൾ: ഷിജു (ബഹ്റൈൻ), പരേതയായ ഷീന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.