തണൽ അഗതിമന്ദിരം അന്തേവാസി
text_fieldsനാദാപുരം: തണൽ അഗതിമന്ദിരത്തിലെ ബഷീർ എന്നയാൾ മരിച്ചു. ആദ്യഘട്ട ലോക്ഡൗൺ സമയത്ത് തെരുവിലുള്ളവരെ മാറ്റിപാർപ്പിച്ച അവസരത്തിൽ കോഴിക്കോട് ക്യാമ്പിലേക്ക് ബഷീറിനെയും മാറ്റിപാർപ്പിച്ചതായിരുന്നു. അവിടെ നിന്ന് ഇഖ്റ ആശുപത്രിയിലെ ചികിത്സക്കു ശേഷം തണലിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂൺ 24നാണ് തണലിലെത്തിയത്. സംസാര, ശാരീരിക ശേഷിക്കുറവുള്ള ആളായിരുന്നതിനാൽ വ്യക്തമായ മേൽവിലാസം കണ്ടെത്താനായിട്ടില്ല. കാസർകോടാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമല്ല. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പൊലീസ് സ്റ്റേഷൻ- 0496 2547022, തണൽ-0496 2549954 എന്നീ നമ്പറിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.