ഒമാനിൽ ചികിത്സയിലിരുന്ന വയനാട് സ്വദേശിനി മരിച്ചു
text_fieldsമസ്കത്ത്: രക്തസ്രാവത്തെ തുടർന്ന് അതി ഗുരുതരാവസ്ഥയിൽ ഇബ്ര ആശുപത്രിയിൽ ചികിത്സയിലിരുന്ന വയനാട് സ്വദേശിനി മരിച്ചു. മാനന്തവാടി അമ്പുകുത്തി സ്വദേശി ചെറുവേരി റഷീദിൻെ റ ഭാര്യ ആമിനത്തുൽ അസ്നയാണ് (21) മരിച്ചത്. ബിദിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ഒമ്പതിനാണ് ഗർഭിണിയായിരുന്ന അസ്ന കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അസ്ന ഒമാനിലെത്തിയത്. തലപ്പുഴ ചുങ്കത്ത് വൈശ്യമ്പത്ത് ഹമീദ്-ആബിദ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് തലപ്പുഴ ചുങ്കം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.