പുൽപള്ളി സ്വദേശി കർണാടകയിൽ വെടിയേറ്റു മരിച്ചു
text_fieldsപുൽപള്ളി: പിടികിട്ടാപ്പുള്ളിയായ പുൽപള്ളി സ്വദേശി കർണാടകയിൽ വെടിയേറ്റു മരിച്ചു. അമരക്കുനി 56 മൂലത്തറയിൽ പ്രസന്നൻ (മോഹനൻ -57) ആണ് കർണാടക ഹുള്ളഹള്ളി കുറുകണ്ടി ഇഞ്ചിപ്പാടത്ത് ചൊവ്വാഴ്ച അർധരാത്രി വെടിയേറ്റു മരിച്ചത്. സുഹൃത്തായ ബത്തേരി സ്വദേശി നിഷാദിനൊപ്പം മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്.
നിഷാദിെൻറ കൈയിലുണ്ടായിരുന്ന നാടൻ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പ്രസന്നെൻറ കാൽമുട്ടിൽ തറച്ചെന്നാണ് ഹുള്ളഹള്ളി പൊലീസ് അറിയിച്ചത്. അപകടത്തിനുശേഷം രക്തസമ്മർദം കുറഞ്ഞ പ്രസന്നൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത പൊലീസ്, നിഷാദിനെ അറസ്റ്റ് ചെയ്തു. നാടൻ തോക്കും തിരയും കൈവശം വെച്ചതിന് 1998ൽ പുൽപള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പ്രസന്നൻ. പുൽപള്ളിയിൽനിന്നു മുങ്ങിയ പ്രസന്നൻ വർഷങ്ങളോളം കർണാടകയിലെ വിവിധ ഇഞ്ചിപ്പാടങ്ങളിൽ മോഹനൻ എന്ന പേരിൽ താമസിച്ചുവരുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: രത്നമ്മ. മക്കൾ: അക്ഷയ്, സൗമ്യ. മരുമകൻ: അനീഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.