ഇലക്ട്രീഷ്യൻ ഓടയിൽ മരിച്ച നിലയിൽ
text_fieldsകക്കോടി: പഴയ ജയശ്രീ തിയറ്ററിന് മുന്നിലെ ഓടയിൽ ഇലക്ട്രീഷനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിൽത്താഴം കണിയമ്പലത്ത് മോഹനൻ (63) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്ന് ചെരിപ്പ് വാങ്ങാനെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ഓടയിലെ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. ഫ്രാൻസിസ് റോഡ് സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി കുടുംബത്തോടൊപ്പം ചാലിൽത്താഴത്താണ് താമസം. ഭാര്യ: രമ (നഴ്സിങ് അസിസ്റ്റൻറ്, ബേബി മെമ്മോറിയൽ ആശുപത്രി) മക്കൾ: രമിൻ (എ.സി. മെക്കാനിക്), രഗിത, രമിത. മരുമക്കൾ: സഞജയ്, ദിലീപ് (കെ.എസ്.ആർ.ടി.സി), അഞജന. സഹോദരങ്ങൾ: മനോഹരൻ, മനോജ്, സതി, സരസ്വതി, ശാന്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.