ജോലിക്കിടെ മത്സ്യ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു
text_fieldsആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പെരുമണ്ണ: ജോലിക്കിടെ മത്സ്യ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. പെരുമണ്ണ വള്ളിക്കുന്ന് പറമ്പിൽ അബ്ദുൽ അസീസ് (54) ആണ് തിങ്കളാഴ്ച ഉച്ചക്ക് പെരുമണ്ണ വെള്ളായിക്കോട് റോഡിലെ മീൻ മാർക്കറ്റിനു മുമ്പിൽ കുഴഞ്ഞു വീണത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹറ. മക്കൾ: ഫയാസ്, അമീറ, ഫരീദ, ഫർഷിദ. മരുമക്കൾ: ജംഷീർ, ഫർഷു, ഫസൽ, ജന്ന ഫർഹാൻ. സഹോദരങ്ങൾ: കോയ, ബഷീർ, ഖാദർ, സൈനബ, ആയിഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പെരുമണ്ണ പനച്ചിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.