വയോധിക വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsകുറ്റ്യാടി: െതാട്ടിൽപാലത്ത് ഒറ്റക്ക് താമസിക്കുന്ന വേയാധിക വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. സംഗമം നഗറിൽ രാജഗിരിയിൽ തങ്കമ്മയെയാണ്(84) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് അയൽവാസികൾ നടത്തിയ പരിേശാധനയിൽ തങ്കമ്മയെ കത്തിക്കരിഞ്ഞ നിലയിൽ അകത്ത് കണ്ടെത്തുകയായിരുന്നു. ഒാട് മേഞ്ഞ വീടിെൻറ േമൽക്കൂര പൊളിഞ്ഞതിനാൽ അവിടെ പ്ലാസ്റ്റിക് ഷീറ്റിട്ടിരുന്നു. അത് കത്തുന്നതാണ് നാട്ടുകാർ കണ്ടത്. തൊട്ടിൽപാലം പൊലീസ് മേൽ നടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ േകാളജ് ആശുപത്രിയിലേക്കയച്ചു. അർബുദ ബാധിതയായ ഇവർ ആത്മഹത്യചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മക്കൾ: രാജേന്ദ്രൻ, പുഷ്പ, വിജി, മജിദ,സവിത,പരേതനായ േമാഹനൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.