പുഴയിൽ കാണാതായ വയോധികെൻറ മൃതദേഹം കണ്ടെത്തി
text_fieldsമാനന്തവാടി: പുഴയിൽ കാണാതായ വയോധികെൻറ മൃതദേഹം കണ്ടെത്തി. പെരുവക പൂവത്തുംമൂട്ടിൽ വർഗീസിെൻറ (73-കുട്ടപ്പൻ) മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് കണ്ണിവയൽ ഭാഗത്ത് മൃതദേഹം കിട്ടിയത്. ബുധനാഴ്ചയാണ് വർഗീസിനെ കാണാതായത്. അന്നു രാവിലെ 11 ഓടെ കമ്മന കരിന്തിരിക്കടവ് പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി സമീപവാസികൾ പറഞ്ഞതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടങ്ങി. എന്നാൽ, ആരാണ് പുഴയിൽ അകപ്പെട്ടതെന്ന് വ്യക്തമായിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ അഗ്നി രക്ഷാ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ, വളാട്, കാരുണ്യ, പനമരം സി.എച്ച് റെസ്ക്യൂ ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
ഇതിനിടെ, പെരുവക സ്വദേശിയായ വർഗീസിനെ കാണാനില്ലെന്ന് ബന്ധുക്കൾ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ മാനന്തവാടി അഗ്നിരക്ഷ നിലയത്തിന് പിറകു ഭാഗത്തെ പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് സേനാംഗങ്ങൾ കാണുകയായിരുന്നു. ഉടൻ ഡിങ്കി പുഴയിൽ ഇറക്കി മൃതദേഹം കരക്കെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.സി. ജയിംസ്, ഗ്രേഡ് എ.എസ്.ടി.ഒ ഇ. കുഞ്ഞിരാമൻ, സീനിയർ ഫയർ ഓഫിസർ എ.വി. വിനോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എം. ഷിബു, എൻ.ആർ. ചന്ദ്രൻ, പി.കെ. അനീഷ്, എ.എസ്. നിധിൻ, വി.എം. നിതിൻ, ഡ്രൈവർമാരായ കെ. സുധീഷ്, വി.ആർ. മധു, കെ.എൻ. സനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ഫ്ലോറിൻസാണ് വർഗീസിെൻറ ഭാര്യ. മക്കൾ: സിനോ, ഫാ. ബൈജു (യു.കെ). മരുമകൾ: ദിൽന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.