വടകര ബാലകൃഷ്ണൻ
text_fieldsവടകര: സിനിമ-നാടക നടനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പുതുപ്പണം തയ്യുള്ളതിൽ ബാലകൃഷ്ണൻ (വടകര ബാലകൃഷ്ണൻ -78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച പകൽ ഒന്നിന് പുതുപ്പണത്തെ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച. നാടകവേദികളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. വടകര ശ്രീ കൃഷ്ണ ഭജന സമിതിയുടെ 'അഭയാർഥി' നാടകത്തിലൂടെയാണ് അരങ്ങേറ്റം. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രശസ്തമായ നിരവധി നാടക ട്രൂപ്പുകളിൽ അഭിനേതാവായിട്ടുണ്ട്. നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സംഘചേതന, പാലക്കാട് സൂര്യ ചേതന, വടകര വരദ തുടങ്ങിയ നാടകട്രൂപ്പുകളിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. സ്വാതന്ത്ര്യത്തിെൻറ മുറിവുകൾ എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാനതല നാടക മത്സരത്തിൽ അവാർഡ് ലഭിച്ചിരുന്നു. പ്രാദേശിക നാടക മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: കുനിയിൽ ഗൗരി. മക്കൾ: ശ്രീജ, ഷൈനി, രാജേഷ് ഗുരുക്കൾ (കേരള ആയുർവേദ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു വടകര ഏരിയ സെക്രട്ടറി). മരുമക്കൾ: രാജൻ (അഹ്മദാബാദ്), ഷീന, മനോജ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.